പുതുച്ചേരിയിൽ വാക്​സിൻ നിർബന്ധമാക്കി ഉത്തരവിറക്കി

രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്ഥിരീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരിയിൽ വാക്‌സിൻ നിർബന്ധമാക്കി ഉത്തരവിറക്കി. ആരോഗ്യ ഡയറക്​ടറുടേതാണ്​ ഉത്തരവ്​. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 1973-ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ്​ വാക്​സിൻ നിർബന്ധമാക്കിയിരിക്കുന്നത്.

വാക്​സിനെടുക്കാൻ പലയിടത്തും ആളുകൾ വിമുഖത പ്രകടിപ്പിക്കുന്നതിനിടെയാണ്​ കടുത്ത നടപടിയുമായി പുതുച്ചേരി ഭരണകൂടം രംഗത്തെത്തുന്നത്​. അതേസമയം രാജ്യത്ത് ഇത് വരെ 5പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു. നവംബർ 24-ന് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കും സിംബാബ്‌വെയിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശിക്കും കഴിഞ്ഞ ദിവസമാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഇന്ന് ദില്ലിയിൽ ഒരാൾക്കുകൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്നെത്തിയ അളക്കാൻ രോഗം സ്ഥിരീകരിച്ചത്.

അതിനിടെ കർണാടകയിൽ ഒമൈക്രോൺ ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. 4500 രൂപയ്ക്കാണ് കൊവിഡ് ബാധിച്ച ഇയാൾക്ക് ദുബായിലേക്ക് മടങ്ങാൻ ബംഗ്ലൂരുവിലെ സ്വകാര്യ ലാബ് വ്യാജസർട്ടിഫിക്കറ്റ് നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി . അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ലാബിനെതിരെ പൊലീസ് കേസെടുത്തു.

ദക്ഷിണാഫ്രിക്കൻ സ്വദേശി താമസിച്ച ബംഗ്ലൂരു ഷാംഗ്രിലാ ഹോട്ടലിന് കർണാടക പൊലീസ്കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് ഹോട്ടലിന് നോട്ടീസ് നൽകിയത്. കൊവിഡ് ബാധിതനായിട്ടും പുറത്ത് പോവാൻ അനുവദിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News