ഡൽഹിയിലും ഒമൈക്രോൺ; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

ഡൽഹിയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ ഒരാൾക്കാണ് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് രാജ്യം.

വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെയും, സമ്പർക്ക പട്ടികയിൽ ഉള്ളവരുടെയും ജനിതക ശ്രേണീകരണം ഫലം ഉടൻ ലഭിക്കും. അതിനിടെയാണ് ഡൽഹിയിലും ഒമൈക്രോൺ സ്ഥിരീകരിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്ഥിരീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരിയിൽ വാക്‌സിൻ നിർബന്ധമാക്കി ഉത്തരവിറക്കി. ആരോഗ്യ ഡയറക്​ടറുടേതാണ്​ ഉത്തരവ്​. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 1973-ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ്​ വാക്​സിൻ നിർബന്ധമാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News