10 പുത്തന്‍ പരമ്പരകള്‍ക്ക് തുടക്കം കുറിയ്ക്കാനൊരുങ്ങി ‘കൈറ്റ് വിക്ടേഴ്സ്’ ചാനല്‍

‘കൈറ്റ് വിക്ടേഴ്സ്’ ചാനല്‍ പത്ത് പുത്തന്‍ പരമ്പരകള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. അധിക പഠനത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നതാണ് ഈ പരമ്പരകള്‍.

മുൻ ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയ വ്യക്തികളാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. കൈറ്റ് വിക്ടേഴ്സ് പരമ്പരകളുടെ ഉദ്ഘാടനവും സ്കൂളുകള്‍ക്കുള്ള ‘തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണവും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.

കൈറ്റ് വിക്ടേഴ്സ്’ ചാനലിന് പുതിയ ആസ്ഥാന മന്ദിരം വലിയശാലയിൽ നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. വയനാട് ജില്ലയിലെ ജി എച്ച് എസ് കാപ്പിസൈറ്റിനാണ് ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.

എറണാകുളം ജില്ലയിലെ സെന്റ് മേരീസ്സ് എച്ച് എസ് എസ് മോറക്കാലയ്ക്ക് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ ഐ യു എച്ച് എസ് എസ് പരപൂരും ആലപ്പുഴ ജില്ലയിലെ എസ് എഫ് എ എച്ച് എസ് എസ് അർത്തുങ്കലും പങ്കുവച്ചു. ജില്ലാതലത്തിൽ വിജയിച്ചവർക്കും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡും വിതരണം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here