ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്രന്യൂനമർദ്ദം ദുർബലമായി തീവ്ര ന്യൂനമർദ്ദമായി മാറി ഒഡിഷയിലെ പുരി തീരത്തിനടുത്ത്‌ അടുത്ത 6 മണിക്കൂറിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തുടർന്ന് തീവ്ര ന്യൂനമർദ്ദം വടക്ക് – വടക്ക് കിഴക്ക് ദിശയിൽ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ച്‌ ഇന്ന് അർദ്ധരാത്രി (ഡിസംബർ 5) പശ്ചിമ ബംഗാൾ തീരത്തെത്തുകയും വീണ്ടും ശക്തി കുറഞ്ഞു ശക്തിയേറിയ ന്യൂനമർദ്ദമാകാനുമാണ് സാധ്യത. ന്യൂന മർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക്‌ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel