മമ്പറത്ത് വീണ്ടും സംഘർഷം; ദിവാകരനെ പ്രകോപിപ്പിച്ച് സുധാകര അനുകൂലികൾ

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘർഷം. മ​മ്പ​റം ദി​വാ​ക​ര​നെ​തി​രേ ചി​ല​ർ കൂ​വി വി​ളി​ച്ചു. ഇ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നേരത്തേയും കെ സുധാകരന്‍ വിഭാഗവും മമ്പറം ദിവാകരൻ വിഭാഗവും ഏറ്റുമുട്ടിയിരുന്നു. വോട്ടെടുപ്പ്‌ കേന്ദ്രമായ മമ്പറം പബ്ലിക്‌ സ്‌കൂളിന്‌ മുന്നിൽ രാവിലെ 10ന്‌ വോട്ടെടുപ്പ്‌ ആരംഭിച്ചതോടെയാണ്‌ പ്രവർത്തകർ ഏറ്റുമുട്ടിയത്‌.

കെ സുധാകരന്റെ വിഭാഗം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയതായും സംഘർഷമുണ്ടാക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും മമ്പറം ദിവാകരൻ ആരോപിച്ചു.തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ സുധാകരനെ പിന്തുണയ്‌ക്കുന്നവർ മമ്പറം ദിവാകരനെ കൈയേറ്റം ചെയ്‌തിരുന്നു.

മെമ്പർമാരല്ലാത്തവർ തിരിച്ചറിയൽ കാർഡ് വാങ്ങാനെത്തിയത് ചോദ്യം ചെയ്‌തപ്പോഴായിരുന്നു കൈയേറ്റം.സംഭവത്തിൽ തലശേരി പൊലീസ് കേസെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News