സന്ദീപ് വധം; മുഖ്യ പ്രതി ജിഷ്ണു യുവമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണെന്ന് സമ്മതിച്ച് സുരേന്ദ്രൻ

സിപിഐ എം പെരിങ്ങര ലോക്കൽകമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജിഷ്ണു, യുവമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറായിരുന്നുവെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍. എന്നാൽ ഇപ്പോൾ മറ്റൊരാളാണ് പ്രസിഡൻറ് എന്നും സുരേന്ദ്രന്റെ ന്യായീകരണം. പ്രതിയുടെ ഓഡിയോ സംഭാഷണത്തിലും, ബിജെപി നേതാവ് പ്രതികളെ ഹാജരാക്കാൻ സമ്മതിച്ചു എന്ന വെളിപ്പെടുത്തലിലും കെ സുരേന്ദ്രന്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. എന്ത് കാര്യത്തിനാണ് ജിഷ്ണുവിനെ മാറ്റിയതന്ന് സുരേന്ദ്രൻ വ്യക്തമാക്കിയില്ല.

സി പി ഐ എം ലെ ഒരു  വിഭാഗം  ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിൻ്റെ കൊലപാതകം എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ ജിഷ്ണു ചാത്തങ്കേരി യുവമോർച്ചയുടെ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ആയിരുന്നു എന്ന് കെ സുരേന്ദ്രൻ സമ്മതിച്ചു .

തെളിവായി പുതിയ പ്രസിഡൻ്റിനെ നിയമിച്ചതിൻ്റെ   ലെറ്റർ ഹെഡിൽ എഴുതിയ ഒരു കുറിപ്പും സുരേന്ദ്രൻ ധ്യമങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു .ഈ കുറിപ്പ് അച്ചടിച്ച് വന്ന ജന്മഭൂമി പത്രത്തിൻ്റെ കോപ്പി കാണിക്കാമോ എന്ന ചോദ്യത്തിന് വന്നിട്ടുണ്ടാവും എന്നായിരുന്നു ഒഴുക്കൽ രീതിയിൽ സുരേന്ദ്രൻ്റെ മറുപടി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News