തിരുവനന്തപുരത്ത് റിസോർട്ടിൽ എക്‌സൈസ് പരിശോധന; മാരക ലഹരിവസ്തുക്കൾ കണ്ടെടുത്തു

തിരുവനന്തപുരം വിഴിഞ്ഞം കരിക്കാത്ത് റിസോർട്ടിൽ എക്‌സൈസ് പരിശോധന. ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നടന്നിട്ടുണ്ട്. നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News