ലീഗ് ഇല്ലെങ്കിൽ സമസ്തയും മുജാഹിദും ഇവിടെ ഉണ്ടാവില്ല; സമസ്തയെ ലക്ഷ്യമിട്ട് മുസ്ലിം ലീഗ്

സമസ്തയെ ലക്ഷ്യമിട്ട് മുസ്ലിം ലീഗ്. പ്രബോധനത്തിനുള്ള അവകാശം നേടിത്തന്നത് മുസ്ലിം ലീഗാണെന്ന് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. മുമ്പ് നടത്തിയ പ്രസംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഷാഫി ചാലിയത്തിൻ്റെ ഓർമ്മപ്പെടുത്തൽ.

സർക്കാരിനെതിരെ പള്ളിക്കുള്ളിൽ സമരം വേണ്ടെന്ന് പ്രഖ്യാപിച്ച സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ലക്ഷ്യമിട്ടാണ് ലീഗ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയനിലുംഎൽഡിഎഫ് സർക്കാരിലും വിശ്വാസമുള്ളവർ സമസ്ത നേതൃത്വത്തിൽ തുടരുന്നതിലുള്ള അമർഷമാണ് നേതാക്കളിൽ നിന്ന് തന്നെ പുറത്ത് വരുന്നത്. ലീഗ് ഇല്ലെങ്കിൽ സമസ്തയും മുജാഹിദും ഇവിടെ ഉണ്ടാവില്ലെന്ന് ഓർമ്മിപ്പിച്ച് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്ത് വന്നു.

സമസ്ത നേതൃത്വത്തെ അധിക്ഷേപിച്ച് ലീഗ് സൈബർ ഇടങ്ങളിലും പ്രചാരണം നടക്കുന്നു. എന്നാൽ സമസ്തയെ വോട്ട് ബാങ്കായി കണ്ട് ലീഗ് വഞ്ചിച്ചതായുള്ള ചിന്ത വീണ്ടും സമസ്തയ്ക്കുള്ളിൽ ശക്തമാവുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയിൽ ലീഗ് വീണെന്ന വിമർശനവും ഉയരുന്നു. വഖഫ് നിയമനം പി എസ് സി യ്ക്ക് വിട്ടതിൽ പള്ളികളിലെ പ്രതിഷേധം വേണ്ടെന്ന് വെച്ച സമസ്തയ്ക്ക് മറുപടിയായി, വ്യാഴാഴ്ചയിലെ കോഴിക്കോട് റാലി മാറ്റാനാണ് ലീഗിനുള്ളിലെ ആലോചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News