
ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും. ഹൈക്കോടതിയ്ക്ക് സമീപം അഭിഭാഷക ചേംബര്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം ലോ അക്കാഡമിയിലെ സഹപാഠികളും സുഹൃത്തുക്കളുമായ ഷോണ്‍ ജോര്‍ജ്ജ്,നിനു മോഹന്‍ദാസ് എന്നിവരുമായി ചേര്‍ന്നാണ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്.
2006 ല്‍ സന്നത് എടുത്തെങ്കിലും വിദേശത്ത് മറ്റൊരു ജോലി ലഭിച്ചതിനാല്‍ ബിനീഷിന് അന്ന് പ്രാക്ടീസ് തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ ഒന്നരപ്പതിറ്റാണ്ടിനു ശേഷം ബിനീഷ് വക്കീല്‍ കുപ്പായം അണിയുകയാണ്.അതും പഴയ സഹപാഠികള്‍ക്കൊപ്പം.
തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് ഒരുമിച്ച് പഠിച്ചിറങ്ങിയവരാണ് ബിനീഷും പി സി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്‍റെ മകന്‍ നിനു മോഹന്‍ദാസും.മൂവരും ചേര്‍ന്ന് ഹൈക്കോടതി അഭിഭാഷക ചേംബര്‍ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം കൊച്ചിയിലും ബാക്കിയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തും പ്രാക്ടീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിനീഷ് കൊടിയേരി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ഹരാസ് ചെയ്തതിനാലാണ് അഭിഭാഷകവൃത്തിയാരംഭിക്കുന്നത് വൈകാനിടയായതെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.കോടതിക്ക് മുമ്പാകെ പ്രശ്നങ്ങളെല്ലാം അവസാനിച്ച് സൂര്യതേജസ്സോടെ ബിനീഷ് തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
അതേസമയം, ചലച്ചിത്ര നടന്‍കൂടിയായ ബിനീഷിന് അഭിഭാകവൃത്തിയോടൊപ്പം അഭിനയവും തുടരണമെന്നാണ് ആഗ്രഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here