നാം കഴിക്കുന്ന ഭക്ഷണം, നമ്മുടെ ഭാഷ എന്നിവയെല്ലാം യാത്രികരും യാത്രകളും കൊണ്ടുവന്നതാണ്; ജോൺ ബ്രിട്ടാസ് എംപി

കേരളത്തിൻ്റെ സാമൂഹ്യ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച യു എ ഇ യുടെ അമ്പതാം ദേശീയ ദിനാഘോഷം മലയാളികളുടേയും ആഘോഷമാണെന്ന്  രാജ്യസഭാ ഗം ജോൺ ബ്രിട്ടാസ് പറഞ്ഞു . സീ ഷെൽസ് ഇവൻ്റ്സ് സംഘടിപ്പിച്ച റാവോസ്  ഇൻഡോ  അറബ്  ഫെസ്റ്റ്  ദുബായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

നാം കഴിക്കുന്ന ഭക്ഷണം ,  നമ്മുടെ ഭാഷ , എന്നിവയൊക്കെ എല്ലാം യാത്രികരും യാത്രകളും കൊണ്ടുവന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . പ്രശസ്ത പിന്നണി ഗായിക 

സിത്താരയുടെ പ്രൊജക്ട് മലബാറിക്കസ് എന്ന മ്യൂസിക്ക് ബാൻ്റ് ഒരുക്കിയ സംഗീത രാവ് പ്രവാസി സമൂഹം നിലക്കാത്ത കരഘോഷങ്ങളോടെ ഏറ്റെടുത്തു . ദുബൈ അൽ നസർ ലഷർലാൻ്റിലെ ഗ്യാലറി നിറഞ്ഞു കവിഞ്ഞു . കോവിഡ് ഭീതി നീങ്ങിയ  ശേഷം മലയാളികൾ ഇങ്ങനെ ഒത്തുകൂടുന്നത് ഇത് ആദ്യമായാണ് .

പാടിയും പറഞ്ഞും സിത്താരയും സംഘവും ഇൻഡോ അറബ് ഫെസ്റ്റിനെ അനന്യമായ ആഘോഷരാവാക്കി മാറ്റി .പ്രവാസി കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് ഫെസ്റ്റിന് തുടക്കമായത് .മെഗാ ശിങ്കാരിമേളം, കോൽക്കളി, ഫ്യൂഷൻ ഡാൻസ്, തിരുവാതിര, സംഗീതശില്പം, അറബിക് ഡാൻസ് തുടങ്ങിയ കലാരൂപങ്ങൾ  ഇന്ത്യയുടെയും യു.എ.ഇ യുടെയും കലാ സാംസ്കാരിക തനിമ വിളിച്ചോതി.  ഉദ്ഘാടന ചടങ്ങിൽ ഫെസ്റ്റിൻ്റെ പ്രായോജകർക്കുള്ള ഉപഹാരങ്ങൾ ജോൺ ബ്രിട്ടാസ് കൈമാറി

അൻവർ ഷാഹി  സ്വാഗതം പറഞ്ഞ ചടങ്ങിന്   ലോക  കേരള സഭ അംഗം

എൻ കെ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു . ഇന്ത്യൻ ലേബർ  കോൺസുൽ  ജനെറൽ  സഞ്ജയ് ഗുപ്ത ഫെസ്റ്റിന് ആശംസകൾ നേർന്ന് സംസാരിച്ചു . കോവിഡ് കാലത്ത് പ്രവാസി കൂട്ടായ്മ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു  നോർക്ക റൂട്സ് ഡയറക്ടർ ഒ വി മുസ്തഫ ചടങ്ങിൽ സംവദിച്ചു . സുജിത സുബ്രു ചടങ്ങിന് നന്ദി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News