വിവാഹത്തിന് സ്ത്രീകളുടെ സമ്മതം വാങ്ങണമെന്ന് താലിബാൻ ഉത്തരവ്. സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഗോളതലത്തിൽ താലിബാനെതിരെ വലിയ വിമർശനമുയർന്നിരുന്നു.
പല രാജ്യങ്ങളും അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാൻ പുതിയ ഉത്തരവിറക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
”സ്ത്രീ ഒരു സ്വത്തല്ല, കുലീനയും സ്വതന്ത്രയുമായ ഒരു മനുഷ്യനാണ്, സമാധാനത്തിന് വേണ്ടിയോ ശത്രുത അവസാനിപ്പിക്കാനോ ആർക്കും അവളെ കൈമാറ്റം ചെയ്യാനാവില്ല”-താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സ്ത്രീകളെ വിവാഹത്തിന് നിർബന്ധിക്കരുതെന്നും വിധവകളായ സ്ത്രീകൾക്ക് അവരുടെ ഭർത്താവിന്റെ സ്വത്തിൽ അവകാശം ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കോടതികൾ തീരുമാനമെടുക്കുമ്പോൾ ഉത്തരവിൽ പറഞ്ഞ കാര്യങ്ങൾ പരിഗണിക്കണം, മതകാര്യ മന്ത്രാലയവും ഇൻഫർമേഷൻ മന്ത്രാലയവും പുതിയ നിയമങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.