ബാഡ്മിന്റൺ വേൾഡ് ടൂർസ് ഫൈനൽ; പി.വി.സിന്ധുവിന് തോൽവി

ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സിൽ കിരീടം കൈവിട്ട് ഇന്ത്യന്‍ താരം പി വി സിന്ധു. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സി യോങിനോട് സിന്ധു തോറ്റു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് 19കാരിയായ ആനിന്‍റെ ജയം.

സ്കോര്‍: 21-16, 21-12. സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ ഫൈനല്‍സിൽ രണ്ടാം തവണയാണ് സിന്ധു ഫൈനലില്‍ തോൽക്കുന്നത്.

2017ലെ ഫൈനലില്‍ തോറ്റ പി വി സിന്ധു 2018ൽ കിരീടം നേടിയിരുന്നു. ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം അന്ന് സിന്ധു കീശയിലാക്കിയിരുന്നു.

ഇന്നത്തെ കിരീടത്തോടെ സിന്ധുവിന് മേല്‍ സമ്പൂര്‍ണാധിപത്യം നേടാന്‍ ആന്‍ സി യോങ്ങിനായി. ഇരുവരും തമ്മിലുളള മൂന്നാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. മുന്‍പുള്ള രണ്ട് മത്സരങ്ങളിലും സിന്ധുവിനെ ആന്‍ തോൽപ്പിച്ചിരുന്നു.

ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ശേഷം മികച്ച ഫോമിലായിരുന്നു സിന്ധു. അതിന് ശേഷം നടന്ന ഫ്രഞ്ച് ഓപ്പണിലും ഇന്‍ഡോനേഷ്യ മാസ്റ്റേഴ്‌സിലും ഇന്‍ഡോനേഷ്യ ഓപ്പണിലും സെമിയിലെത്തിയിരുന്നു. മാര്‍ച്ചില്‍ നടന്ന സ്വിസ് ഓപ്പണിലെ റണ്ണേഴ്‌സ് അപ്പുമാണ് ലോക റാങ്കിംഗില്‍ ഏഴാം റാങ്കുകാരിയായ സിന്ധു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News