കിടുക്കാച്ചി പനീര്‍ പോപ്‌കോണ്‍ എളുപ്പത്തിൽ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

  • പനീര്‍കട്ട -250 ഗ്രാം

  • കശ്മീരി മുളക് പൊടി -കാല്‍ ടീസ്പൂണ്‍

  • ഉണങ്ങിയ പാര്‍സ്ലി  ഇല-കാല്‍ ടീസ്പൂണ്‍

  • പനിക്കൂര്‍ക്ക -കാല്‍ ടീസ്പൂണ്‍

  • കരുമുളക് -കാല്‍ ടീസ്പൂണ്‍

  • ഉപ്പ് -ആവശ്യത്തിന്

  • കടലമാവ് -അരക്കപ്പ്

  • വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂണ്‍

  • മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍

  • ബേക്കിങ് സോഡ-ഒരു നുള്ള്

  • വെള്ളം -അരക്കപ്പ്

  • ബ്രെഡ് പൊടി -അരക്കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രമെടുത്ത് അതിലേക്ക് പനീര്‍, കശ്മീരി മുളക് പൊടി, പാര്‍സ്ലി ഇല ഉണങ്ങിയത്, പനികൂര്‍ക്ക, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. പനീര്‍കഷ്ണങ്ങള്‍ ഉടഞ്ഞുപോകാതെ ഇവ നന്നായി കൂട്ടിയോജിപ്പിക്കുക.

മറ്റൊരു പാത്രമെടുത്ത് അതിലേക്ക് കടലമാവ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി, ബേക്കിങ് സോഡ എന്നിവ ചേര്‍ക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ല കട്ടിയില്‍ മാവ്  കുഴച്ചെടുക്കുക. കട്ടകെട്ടാതെ വേണം മാവ് തയ്യാറാക്കാന്‍.

ഈ കൂട്ടിലേക്ക് ഓരോ പനീര്‍കഷ്ണങ്ങള്‍ എടുത്ത് മുക്കിയശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക.  ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് സ്വര്‍ണനിറമാകുന്നത് വരെ വറുത്തെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News