വർഗീയ വിരുദ്ധ ദിനം; നാളെ യുവജന സംഗമം സംഘടിപ്പിക്കും; ഡിവൈഎഫ്ഐ

വർഗീയ വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബർ 6 ന് ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ യുവജന സംഗമം സംഘടിപ്പിക്കും. മതനിരപേക്ഷതയുടെ മരണമണി മുഴങ്ങിയ, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഇരുണ്ട ദിനമാണ് ഡിസംബർ 6. സംഘപരിവാർ ബാബറി മസ്ജിദ് തകർത്ത ദിനം. മത ന്യൂനപക്ഷങ്ങളുടെ പല ആരാധനാലയങ്ങൾക്കുമെതിരെ ആർ എസ് എസുകാർ ഭീഷണി ഉയർത്തുന്ന കാലത്താണ് ഒരു ദിനം കൂടി കടന്നുപോകുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ബി.ആർ.അംബേദ്കർ വിടപറഞ്ഞ ദിനം കൂടിയാണ് ഡിസംബർ 6. അടിസ്ഥാനവർഗ്ഗ ജനതയ്ക്ക് വേണ്ടിയും, ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേയും പോരാടിയ വ്യക്തി. ഹിന്ദുയിസത്തിന്റെ അടിസ്ഥാന ആരുഢമായ ശ്രേണീബദ്ധ ജാതിവ്യവസ്ഥയുടെയും അതിന് അടിവരയിടുന്ന ബ്രാഹ്മണിക പ്രത്യയശാസ്ത്രത്തിന്റെയും ഹിന്ദുരാഷ്ട്രവാദത്തിന്റെയും ഏറ്റവും നിശിത വിമർശകനായിരുന്നു അംബേദ്കർ.

ഇന്ത്യയിലെ ജാതി വ്യവസ്ഥയ്ക്കെതിരെ നിതാന്തസമരം പ്രഖ്യാപിച്ചുകൊണ്ട് ജീവിതാന്ത്യംവരെ പോരാട്ടം നടത്തിയ മഹാനായ നവോത്ഥാന നായകനും ഭരണഘടനാശിൽപിയുമായ ഡോ. ബാബാ സാഹിബ് അംബേദ്കറുടെ ചരമദിനത്തിലാണ് ഡിവൈഎഫ്ഐ യുവജന സംഗമം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് അഖിലേന്ത്യാ സെക്രട്ടറി അവോയ് മുഖർജി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് എ എ റഹിം പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News