ഓടിയും നടന്നും വർക് ഔട്ട് ചെയ്തും ക്ഷീണിച്ചാൽ ഓടി വന്ന് തണുത്ത വെള്ളം കുടിക്കാറുണ്ടോ ?

വർക്ക് ഔട്ട് ചെയ്തുകഴിയുമ്പോൾ എന്തു കഴിക്കണം? എന്തു കഴിക്കരുത്? വ്യായാമം ശീലമാക്കിയ പലരുടെയും സംശയമാണ്. തുടർച്ചയായി നടക്കുകയോ, എയ്റോബിക്സ്, സൂംബ, ജിം,നൃത്തം തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്തുകഴിയുമ്പോൾ ഉടൻ തന്നെ അമിതമായി വെള്ളം കുടിക്കുന്ന ശീലം നന്നല്ല. അധിക കലോറി ഊർജം ദഹിപ്പിച്ച് അൽപസമയം കഴിഞ്ഞു മാത്രമേ അധികം വെള്ളം കുടിക്കാവൂ.

വ്യായാമത്തിനിടയിൽ ആവശ്യമെങ്കിൽ ചെറിയ അളവിൽ വെള്ളം കുടിക്കാവുന്നതാണ്.

നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ നിങ്ങൾ ഊർജ്ജം ചെലവഴിക്കുകയാണ്, നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിക്കുകയും നിങ്ങൾ വിയർക്കുകയും ചെയ്യും. നിങ്ങളുടെ വ്യായാമത്തിലുടനീളം വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. വ്യായാമത്തിൽ ഓരോ 20 മിനിറ്റിലും 7 മുതൽ 10 ഔൺസ് വെള്ളം കുടിക്കാൻ ആരോഗ്യ പഠനങ്ങൾ ശുപാർശ ചെയ്യുന്നു.

വ്യായാമ വേളയിൽ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ നിങ്ങളുടെ ശരീരം മുഴുവൻ ജലാംശം നിലനിർത്തും എന്നതാണ്, ഇത് പേശികളുടെ ക്ഷീണവും കുറയ്ക്കുന്നു, നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ, നിങ്ങളുടെ ശരീര താപനില ഉയരുന്നു,  വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ താപനില നിലനിർത്താൻ സഹായിക്കുന്നു.

വ്യായാമ വേളയിൽ തണുത്ത വെള്ളംകുടിക്കുന്നത് ഒഴിവാക്കാം.

വ്യായാമം ചെയ്തുകഴിഞ്ഞ് ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. ഇത് ശരീരത്തെ തണുപ്പിക്കും.പക്ഷെ തണുത്ത വെള്ളം ശരീരത്തിന് അത്ര നല്ലതല്ല.വ്യായാമം ചെയ്യുമ്പോൾ ശരീര താപനില ഉയരുന്നു. അപ്പോൾ അധികം തണുത്ത വെള്ളം നീർക്കെട്ടിനും മറ്റും കാരണമായേക്കാം. .

അധികമായി വെള്ളം കുടിച്ചാൽ ഇത് വ്യായാമ വേളയിൽ അസ്വസ്ഥത അനുഭവപ്പെടാൻ കാരണമാക്കും.ജിമ്മിൽ പോകുന്നതിന് മുമ്പ് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. പിന്നീട് വ്യായാമത്തിന് ഇടയിൽ അളവിൽ കവിഞ്ഞ വെള്ളം കുടിക്കാതിരിക്കുക.ചെറിയ അളവിൽ ആവാം

ചിലർ കോള പോലെയുള്ള പാനീയങ്ങൾ കുടിക്കാറുണ്ട് .കാർബണേറ്റഡ് പാനീയങ്ങൾ വ്യായാമശേഷം ഉടനെ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കരിക്കിൻവെള്ളം, നാരങ്ങാവെള്ളം, ഗ്രീൻ ടീ എന്നിവ നല്ലതാണ്.

വ്യായാമശേഷം ഒരുപാട് നേരം വെള്ളം കുടിക്കാതിരിക്കുന്നതും ഭക്ഷണം കഴിക്കാൻ ഒരുപാട് വൈകുന്നതും നല്ലതല്ല.

കടുത്ത വ്യായാമങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിലെ ദഹനനിരക്ക് വർധിക്കുന്നു. ആമാശയത്തിലെ ഭക്ഷണം വളരെവേഗം ദഹിച്ചുപോകുന്നു. വീണ്ടും ഭക്ഷണത്തിനുള്ള ഇടവേള നീണ്ടുപോയാൽ ഉദരസംബന്ധമായ രോഗങ്ങൾ പിടിപെട്ടേക്കാം.വ്യായാമം കഴിഞ്ഞ ശേഷം ലഘുഭക്ഷണം(സാലഡ് ,ജ്യൂസ് ) കഴിച്ച് പിന്നീട് കൂടുതൽ അളവിൽ കഴിക്കുന്നതാണു നല്ലത്.

മുതിർന്നവർ വ്യായാമം ചെയ്യുമ്പോൾ അവരുടെ ശരീരത്തിലെ പ്രമേഹത്തിന്റെയും രക്തസമ്മർദത്തിന്റെയും തോതുകളിൽ വ്യത്യാസം വരുന്നു. ഇത്തരക്കാർ അധികം വൈകാതെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഷുഗർ, ബിപി എന്നിവയിൽ പ്രത്യക്ഷമായ മാറ്റം സംഭവിച്ചേക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here