ചെന്നൈയിനോട് ‘ബൈ’ പറഞ്ഞ് രണ്ട് യുവതാരങ്ങൾ; നിരാശയിൽ ആരാധകർ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ചെന്നൈയിൻ എഫ്സി രണ്ട് യുവതാരങ്ങൾ ക്ലബ് വിട്ടു. യുവ മുന്നേറ്റതാരം അമൻ ഛേത്രി, പ്രതിരോധതാരം റെമി ഐമോൾ എന്നിവരാണ് ക്ലബ് വിട്ടത്. ഇന്ന് ചെന്നൈയിൻ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

20-കാരനായ ഛേത്രി 2020 മുതൽ ചെന്നൈയിന്റെ ഭാ​ഗമാണ്. മുമ്പ് ഇന്ത്യയുടെ അണ്ടർ 20 ടീമിനായി വരെ കളിച്ച താരത്തിന് എന്നാൽ ചെന്നൈയിന്റെ സീനിയർ ടീമിൽ അവസരം ലഭിച്ചില്ല. ഇക്കുറി ഐഎസ്എൽ സ്ക്വാഡിൽ ഇടം കിട്ടുമെന്ന് ഛേത്രിക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. അതേസമയം, ചെന്നൈയിൻ വിട്ട ഛേത്രി ഐ-ലീ​ഗ് ക്ലബ് രാജസ്ഥാൻ യുണൈറ്റഡിന്റെ ഭാ​ഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ 21-കാരനായ റെമി ചെന്നൈയിന്റെ തന്നെ റിസർവ് ടീമിൽ നിന്ന് വന്ന താരമാണ്. ഇന്ത്യൻ ആരോസിനായി ലോണിൽ കളിച്ചിരുന്ന റെമി 2019-ൽ ചെന്നൈയിനായി ഏഎഫ്സി കപ്പിലും ഒരു മത്സരത്തിൽ ബൂട്ടുകെട്ടി. ഇക്കുറി ഐഎസ്എൽ സ്ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെട്ട റെമിയുടെ അടുത്ത തട്ടകം ഏതെന്ന് വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News