യുപിയിൽ ഭർത്താവ് ഭാര്യയെ പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കഴുത്തിൽ പാര കൊണ്ട് കുത്തിയിറക്കിയാണ് കൊലപാതകം. പ്രതി വിപിൻ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബിതവാഡ ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.

ഭാര്യ രമയുമായുള്ള(38) തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ രമയുടെ കഴുത്തിൽ വിപിൻ പാര കുത്തിയിറക്കി. രമ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടി.

ഏറെ നാളായി രമ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നതെന്നും ദിവസങ്ങൾക്ക് മുമ്പാണ് കുമാർ അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് ഇതേ സ്റ്റേഷൻ പരിധിയിൽ സമാനമായ കേസിൽ ഒരാൾ ടൈൽ ഫാക്ടറിയിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News