ഭാരം കുറയ്ക്കാൻ ഈ ഡയറ്റ് ഒന്ന് പരീക്ഷിക്കൂ;5 കിലോ കുറയും

ഭാരം കുറയ്ക്കാൻ ഈ ഡയറ്റ് ഒന്ന് പരീക്ഷിക്കൂ;ഒരു മാസം ഈ ഡയറ്റ് ശീലമാക്കിയാൽ അഞ്ചു കിലോ കുറയും

രാവിലെ 6.30 —7:
മധുരമില്ലാത്ത ചായ ഒരു കപ്പ്

രാവിലെ 8—30:

ഒരു മുട്ടയുടെ വെള്ളയും പച്ചക്കറികളും ചേർത്ത ഓംലറ്റ്— ഒന്ന്. കൊഴുപ്പു കുറഞ്ഞ പാൽ— ഒരു കപ്പ് (250 മി ലി), ഇലകൾ ചേർത്ത (കാബേജ്, ചീര) സാലഡ് , പയറുമുളപ്പിച്ചത് — ഒരു കപ്പ്.

11 മണിക്ക്:

പപ്പായ— ഒരു കപ്പ് അല്ലെങ്കിൽ ആപ്പിൾ— ഒന്ന്.

ഉച്ചയ്ക്ക് 1.30:

വെള്ളരിക്ക, റ്റുമാറ്റോ, ഉള്ളി ചേർത്ത സാലഡ് — ഒരു പ്ലേറ്റ്, പച്ചക്കറി പുഴുങ്ങിയത് — ഒരു കപ്പ്, കോളി റൈസ് — ഒരു കപ്പ്, മീൻ/ചിക്കൻ— രണ്ടു പീസ്.

വൈകിട്ട് 5 മണി:

ചായ :പഞ്ചസാരയിടാതെ ഒരു കപ്പ്, മുളപ്പിച്ച പയറോ, പുഴുങ്ങിയ കടലയോ പച്ചക്കറികൾ ചേർത്തത് — ഒരു കപ്പ്.

രാത്രി :

സാലഡ് — ഒരു പ്ലേറ്റ്, പുഴുങ്ങിയ പച്ചക്കറി — ഒരു കപ്പ്. ദാൽസൂപ്പ് — ഒരു കപ്പ്.

ഒരേ പച്ചക്കറികളും ഇലക്കറികളും മടുപ്പ് തോന്നുവെങ്കിൽ മാറി മാറി ഉപയോഗിക്കാം സസ്യാഹാരികൾക്കു ചിക്കനും മീനിനും പകരം മുളപ്പിച്ച പയറോ പുഴുങ്ങിയ കടലയോ കഴിക്കാം.

സദ്യയോ ഒഴിവാക്കാനാവാത്ത ആഘോഷ പരിപാടികളോ വന്നാൽ അന്നത്ത ഭക്ഷണക്രമത്തിൽ വ്യത്യാസം വരുത്താം. സദ്യയാണെങ്കിൽ സാധാരണ കഴിക്കുന്നതിലും അളവ് കുറച്ചു കഴിക്കാൻ ശ്രദ്ധിക്കുക. ബാക്കിയുള്ള നേരങ്ങളിലുള്ള ഭക്ഷണത്തിന്റെയും അളവു കുറയ്ക്കുക.

ഒരു മാസം ഈ ഡയറ്റ് ശീലമാക്കിയാൽ അഞ്ചു കിലോ കുറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News