കേരളം നിക്ഷേപ സൗഹൃദം, അല്ലെങ്കിൽ ഞാൻ ഇൻവസ്റ്റ് ചെയ്യില്ലല്ലോ; എം എ യൂസഫ് അലി

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് എം എ യൂസഫ് അലി. ലോകത്തിന്റെ നാനഭാഗങ്ങളിൽ ബിസിനസ് സംരംഭങ്ങൾ ഉള്ള വ്യക്തിയാണ് യൂസഫ് അലി. കേരളത്തിൽ ബിസിനസ് ചെയ്യുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും തനിക്ക് വേറെവിടെയുമില്ലെന്ന് കോഴിക്കോട് നടന്ന ചടങ്ങിൽ സംസാരിക്കവേ യൂസഫലി പറഞ്ഞു.

യൂസഫലിയുടെ വാക്കുകൾ വാക്കുകൾ

“ലോകത്തെമ്പാടും ബിസിനസ് ചെയ്യുന്നയാളാണ് ഞാൻ. കേരളത്തിൽ ചെയ്യുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും എനിക്ക് വേറെവിടെയുമില്ല”‘പ്രചാരണം (കേരളത്തെ കുറിച്ചുള്ള) എന്തായാലും, ഞാൻ കേരളത്തിൽ നിക്ഷേപമിറക്കുന്നതിൽ നിന്ന് പിന്നോട്ടു പോകുന്നയാളല്ല. കേരളം എന്റെ സംസ്ഥാനമാണ്. ഇവിടത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ ഉണ്ടാകണം. അത് മലിനീകരണ രഹിതമായിരിക്കണം. പരിസ്ഥിതി സൗഹൃദമാകണം. ആരെന്ത് പറയുന്നു എന്ന് ഞാൻ നോക്കാറില്ല. ലോകത്തെമ്പാടും ബിസിനസ് ചെയ്യുന്നയാളാണ് ഞാൻ.

കേരളത്തിൽ ചെയ്യുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും എനിക്ക് വേറെവിടെയുമില്ല.കേരളം നിക്ഷേപ സൗഹൃദമാണ്. അല്ലെങ്കിൽ ഞാൻ നിക്ഷേപമിറക്കില്ലല്ലോ. ജോലി കൊടുക്കുന്ന പ്രക്രിയയാണ് നിക്ഷേപം. അതിൽ നിന്ന് ഞാൻ പിറകോട്ട് പോകില്ല.’- യൂസഫലി പറഞ്ഞു.

തിരുവനന്തപുരത്തെ ഷോപ്പിങ് മാൾ ഡിസംബർ 16ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News