വർഗീയതയിലൂടെ വളരാൻ ശ്രമിക്കുന്നവരാണ് ആർഎസ്എസ്, നിലവിൽ കേരളത്തിൽ അത് ഏൽക്കില്ല; പിണറായി വിജയൻ

വർഗീയത പടർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ എന്നാൽ കേരളത്തിൽ അത് നടക്കില്ലെന്നും ഇടതുപക്ഷ ധാര ഉയർന്ന് നിൽക്കുന്ന നാടാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പി കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സമൂഹത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം ശ്രമം നടത്തുന്നു ,ബി ജെ പിക്ക് വളരാൻ അവസരം ഒരുക്കുന്ന അവസരവാദ നിലപാട് കോൺഗ്രസ്സ് സ്വീകരിക്കുന്നു. കോൺഗ്രസ് ഭരണം നിലനിർത്താൻ വർഗീയതയുമായി സമരസപെടുന്നു. വർഗീയത പടർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്. വസ്ത്രം ഭക്ഷണം തുടങ്ങിയവയിലും കടന്നാക്രമണം നടത്തുന്നു. നിലവിൽ കേരളത്തിൽ അതേൽക്കില്ല. എന്നാൽ ഇത് വർഗീയത കുത്തിവെക്കലാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്.

ഹലാൽ വിവാദത്തിന്റെ പേരിൽ വർഗീയത പരത്തുകയാണ്. ആ ഭക്ഷണരീതി പണ്ടേ ഉണ്ട്. പാർലമെന്റിലെ ഭക്ഷണത്തിലും ഹലാൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ അതിന്റെ പേരിൽ വർഗീയ മുതലെടുപ്പിനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News