രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി. ഇവിടെ നേരത്തെ ഒരാൾക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം ഒമൈക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.

അതേസമയം, ആറുപേർക്ക് ചിഞ്ചുവാനിലും ഒരാൾക്ക് പുനെയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചിഞ്ചുവാനിൽ രോഗം സ്ഥിരീകരിച്ച ആറുപേരിൽ മൂന്നുപേർ നൈജീരിയയിൽ നിന്ന് വന്നവരാണ്.

ഇന്നലെ ഡൽഹിയിൽ താൻസാനിയയിൽ നിന്നെത്തിയ ഒരാൾക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇയാളെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ നിരീക്ഷണത്തിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News