ഹെലികോപ്റ്റര്‍ അപകടത്തിൽ രക്ഷകരായെത്തിയവർക്ക് കൈനിറയെ സമ്മാനവുമായി എം എ യൂസഫലി എത്തി

ഹെലികോപ്റ്റര്‍ അപകടത്തിൽ രക്ഷകരായെത്തിയവർക്ക് കൈനിറയെ സമ്മാനവുമായി എം എ യൂസഫലി എത്തി . എട്ട് മാസങ്ങള്‍ക്ക് ശേഷം  യൂസഫലി വീണ്ടും രാജേഷിന്‍റെയും ബിജിയുടെയും വീട്ടിലെത്തിയത്.

തന്‍റെ ജീവന്‍ രക്ഷിച്ചവര്‍ക്ക് കൈനിറയെ സമ്മാനവും നന്ദിവാക്കുമായി. ക‍ഴിഞ്ഞ ഏപ്രിൽ 11ന് രാജേഷ് താമസിക്കുന്ന പനങ്ങാട് പൊലീസ് സ്റ്റേഷനരികിലെ ചതുപ്പ് നിലത്തിലേക്കായിരുന്നു യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയത്.

കോരിച്ചൊരിയുന്ന മ‍ഴയത്ത് വലിയ ശബ്ദം കേട്ട് ഓടിയെത്തിയ രാജേഷിന്‍റെയും ബിജിയുടെയും വിലമതിക്കാനാവാത്ത രക്ഷാപ്രവർത്തനവും അവസരോചിതമായ ഇടപെടലും എം എ യൂസഫലി ഓര്‍ത്തെടുത്തു.

20 മിനിറ്റോളം രാജേഷിനും കുടുംബത്തോടൊപ്പം ചെലവഴിച്ച യൂസഫലി കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് മടങ്ങിയത്. തന്‍റെ കൊച്ചുവീട്ടിലേക്ക് യൂസഫലി എത്തിയതില്‍ ഏറെ സന്തോഷമെന്ന് രാജേഷും ബിജിയും.

ഹെലികോപ്റ്റർ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥൻ പീറ്ററിന്‍റെ കുടുംബത്തെയും നേരില്‍ കണ്ട് യൂസഫലി സന്തോഷം പങ്കുവയ്ക്കുകയും സ്നേഹ സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.

ആരെന്ന് പോലും അറിയാതെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് എത്തിയ പനങ്ങാട്ടെ നാട്ടുകാർക്കു ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അറിയിച്ചാണ് ലുലു ഗ്രൂപ്പ് മേധാവി മടങ്ങിയത്.

ഹെലികോപ്റ്റർ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥൻ പീറ്ററിന്‍റെ കുടുംബത്തെയും അദ്ദേഹം നേരില്‍ക്കണ്ട് സന്തോഷം പങ്കുവെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News