ഒമൈക്രോൺ ഭീതിയിൽ രാജ്യം; രാജസ്ഥാനിലും വകഭേദം സ്ഥിരീകരിച്ചു, ആകെ കേസുകൾ 21 ആയി

ഒമൈക്രോൺ ഭീതി രാജ്യം. രാജസ്ഥാനിലും രോ​ഗം സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ഇരുപത്തിയൊന്നായി.

ഒമൈക്രോൺ വകബേധം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജസ്ഥാനിലെ രോഹിസ, നാഗൗർ പ്രദേശത്ത് സംസ്ഥാന സർക്കാർ കർഫ്യു പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിൽ ഏഴുപേർക്ക് കൂടി ഒമൈക്രോൺ വകഭേദം ഇന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കേസുകളുടെ എണ്ണം എട്ട് ആയി. നാലുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. അവരുമായി സമ്പർക്കത്തിൽ വന്നവരാണ് മറ്റ് മൂന്നു പേർ. ഇവരിൽ 6 പേർ പിംപ്രിചിൻച്വാദിൽ നിന്നുള്ളവരാണ് .ഒരാൾ പൂനെയിൽ നിന്നാണ്.

12 പേരുടെ സാമ്പിള്‍ ജനിത ശ്രേണീകരണം നടത്തിയതില്‍ ഒന്നിലാണ് പുതിയ വകഭേദം കണ്ടത്. 5 സാമ്പിളുകളുടെ കൂടി ഫലം വരാനുണ്ട്. ഒമൈക്രോണ്‍ ബാധിതന് നേരിയ രോഗലക്ഷണങ്ങളേയുള്ളൂവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, ദില്ലിയിലടക്കം ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന വാക്സിനേഷന്‍ നിരക്കുകള്‍ ആരോഗ്യമന്ത്രാലയം അവലോകനം ചെയ്യും. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലെ പരിശോധന കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിലുണ്ട്.

വിദേശത്തുനിന്ന് എത്തിയ നാലുപേർക്കും ഇവരുമായി സമ്പർക്കം പുലർത്തിയ 3 പേർക്കുമാണ് പുതുതായി ഒമൈക്രോൺ ബാധയേറ്റത്.

താൻസാനിയയിൽ നിന്നെത്തിയാ 37കാരനാണ് ദില്ലിയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചത്.വിമാനതവളത്തിൽ നിന്നും കൊവിഡ് പോസിറ്റീവ് റിപ്പോർട്ട്‌ ചെയ്ത ഇദ്ദേഹത്തെ എൽ എൻ ജി പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള സാമ്പിൾ പരിശോധനയിലാണ് ഒമൈക്രോൺ വകബേധമാണെന്ന് സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here