മുല്ലപ്പെരിയാർ ഡാമിലെ കൂടുതൽ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ വീണ്ടും കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ 9 ഷട്ടറുകൾ തുറന്ന് സെക്കന്റിൽ 5668 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടി വനത്തിലും തമിഴ്നാട് അതിർത്തി മേഖലയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി വർധിച്ചതോടെയാണ് കൂടുതൽ ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്.

നിലവിൽ 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ഡാമിൽ 2400.66 അടി വെള്ളമുണ്ട്.2403 അടിയാണ് ഇടുക്കിയിലെ പരമാവധി സംഭരണ ശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News