എംപിമാരുടെ ചട്ട വിരുദ്ധ സസ്‌പെൻഷൻ; ഇന്നും പ്രതിഷേധം തുടരും

എംപിമാരുടെ ചട്ട വിരുദ്ധ സസ്‌പെൻഷനിൽ ഇന്നും പ്രതിഷേധം തുടരും.എംപിമാരുടെ പ്രതിഷേധ ധർണയും ഇന്നും തുടരും.അതേ സമയം രാജ്യസഭയിൽ ഇന്ധനവില വർധനവ് ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വിലവർധനവിൽ ഹ്രസ്വ ചർച്ച അനുവദിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി ഭേദഗതി ബില്ലും, സെറഗസി ഭേദഗതി ബില്ലും രാജ്യസഭയിൽ അവതരിപ്പിക്കും.

അതേ സമയം ലോക്സഭയിൽ നർകോടിസ്‌ ഡ്രഗ്സ് ആൻഡ് സബ്സ്റ്റൻസെസ് ഭേദഗതി ബിൽ നിർമല സീതരാമനും അവതരിപ്പിക്കും. അതിനിടെ സഭാ സമ്മേളനത്തിന്റെ ആദ്യ അഞ്ചു ദിനങ്ങളിൽ രാജ്യസഭയുടെ 52 ശതമാനം സമയമാണ് നഷ്ടമായത്.ഇതോടെ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News