സിൽവർ ലൈൻ; നിർണായക ചർച്ച ഇന്ന്

കേരളത്തിലെ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച നിർണായക ചർച്ച ഇന്ന് നടക്കും. റെയില്‍വെ ബോര്‍ഡുമായി നടക്കുന്ന ചർച്ചയിൽ വിശദമായ പദ്ധതി റിപ്പോര്‍ട്ട് വിലയിരുത്തും.

സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ്, കെ റെയില്‍ എം ഡി വി. അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. പദ്ധതിക്കായി ഫണ്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കത്തയച്ചിരുന്നു.

സംസ്ഥാനം ആവശ്യപ്പെട്ട 2150 കോടി രൂപ അടുത്ത പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. അതേസമയം കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കം പദ്ധതിയെ എതിർക്കുന്ന പശ്ചാത്തലത്തിൽ ധനകാര്യ മന്ത്രാലയത്തിന്റെ നിലപാട് നിർണായകമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News