കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഇന്നുണ്ടായേക്കും

കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഇന്നുണ്ടായേക്കുമെന്ന് സൂചന. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.

കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക, കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കുക,ലംഖിപൂർഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചിട്ടുള്ളത്.

കർഷകർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചേക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here