പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കൊവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ രക്ഷിക്കുവാൻ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്‌കാരത്തിന് അർഹയാക്കിയത് .

പത്മിനി വർക്കിയുടെ ചരമ വാർഷിക ദിനമായ ഡിസംബർ 12 നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്‌കാരം സമർപ്പിക്കും. ഹസ്സൻ മരക്കാർ ഹാളിൽ ഉച്ചക്ക് 2 .3 0 നു നടക്കുന്ന ചടങ്ങിൽ ഒ എസ് അംബിക എം എൽ എ ,വനിതാ കമ്മീഷൻ അധ്യക്ഷ സതീ ദേവി, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ , ഗീത നസീർ എന്നിവർ പങ്കെടുക്കും.

2020 ൽ കൊവിഡ് മൂലം മാറ്റി വെച്ച ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരവിതരണവും അന്നേ ദിവസം നടക്കും. മേഘ രാധാകൃഷ്ണനാണ് അവാർഡ് ജേതാവ് . ദേവകി വാര്യരെ കുറിച്ചുള്ള കഥാപ്രസംഗം സ്നേഹലത അവതരിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News