ഓണ്‍ലൈനിലൂടെ പണം തട്ടിയെടുത്ത കേസ് ; നൈജീരിയന്‍ സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ പാലക്കാട് പിടിയില്‍

ഓണ്‍ലൈനിലൂടെ പണം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പാലക്കാട് പിടിയിലായി. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്.

നൈജീരിയ സ്വദേശി ചിനേഡു ഹൈസിയന്റ്, നാഗാലാന്റ് സ്വദേശി രാധിക എന്നിവരാണ് പാലക്കാട് സൈബര്‍ പൊലീസിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ വഴി നാലേമുക്കാല്‍ ലക്ഷം തട്ടിയെടുത്തുവെന്ന് കാണിച്ച് കഞ്ചിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഡല്‍ഹിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്താണ് താമസിക്കുന്നതെന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും വിശ്വസിപ്പിക്കും. ചിത്രങ്ങളും അയച്ചു നല്‍കും. സമ്മാനത്തിന് ഇന്‍കം ടാക്‌സ് നല്‍കാനെന്ന പേരിലാണ് പണം തട്ടിയെടുത്തിരുന്നത്.

പ്രതികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണ്‍ ഉപയോഗവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നിരവധി പേരില്‍ നിന്ന് ഇവര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News