മുല്ലപ്പെരിയാര്‍; നീരൊഴുക്ക് കുറഞ്ഞതോടെ തമിഴ്‌നാട് 4 ഷട്ടറുകള്‍ അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ തമിഴ്‌നാട് 4 ഷട്ടറുകള്‍ അടച്ചു. നിലവില്‍ 5 ഷട്ടറുകള്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. സെക്കന്റില്‍ 2099 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നുണ്ട്.

നേരത്തെ 9 ഷട്ടറുകള്‍ തുറന്ന് സെക്കന്റില്‍ 5668 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കിയിരുന്നത്. നിലവില്‍ 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

ഇടുക്കി ഡാമില്‍ 2400.82 അടി വെള്ളമുണ്ട്. 2403 അടിയാണ് ഇടുക്കിയിലെ പരമാവധി സംഭരണ ശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News