ഐ എസ് എല്‍; ഇന്ന് ജംഷെദ്പുർ – എ ടി കെ മോഹൻ ബഗാൻ പോരാട്ടം

ഐ എസ് എല്‍ ഫുട്ബോളിൽ ഇന്ന് ജംഷെദ്പുർ – എ ടി കെ മോഹൻബഗാൻ പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം.

മുറിവേറ്റ പുലികളാണ് ഇപ്പോൾ എ.ടി.കെ മോഹൻ ബഗാൻ. മുംബൈ സിറ്റി എഫ് സിയോടുള്ള അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്നും മുൻ ചാമ്പ്യന്മാർ മുക്തരായി കഴിഞ്ഞു.

ഹ്യൂഗോ ബൌമാസും ലിസ്റ്റൺ കൊളാക്കോവും റോയ് കൃഷ്ണയും പുറത്തെടുക്കുന്ന മിന്നും പ്രകടനത്തിലാണ് പരിശീലകൻ ഹബാസ് പ്രതീക്ഷയർപ്പിക്കുന്നത്.ബമ്പോളിമിൽ റെഡ് മൈനേഴ്സിനെതിരെ വിജയമില്ലാതെ കൊൽക്കത്തൻ വമ്പന്മാർക്ക് മടക്കമില്ല.

അതേസമയം അട്ടിമറി ജയം തേടിയാണ് ജംഷദ്പുരിന്റെ പടയൊരുക്കം. ലിത്വാനിയൻ താരമായ വാൽസ്കിസിന്റെ ഗോളടി മികവും ഒത്തൊരുമയുള്ള പ്രകടനവുമാണ് ജെ.എഫ്.സിയുടെ കരുത്ത്.

പരിചയ സമ്പന്നനായ മലയാളി ഗോൾകീപ്പർ ടി.പി രഹ്നേഷിന്റെ കൈക്കരുത്തും റെഡ് മൈനേഴ്സിന് തുണയാകും. കഴിഞ്ഞ സീസണിൽ ടീമുകൾ രണ്ട് വട്ടം മുഖാമുഖം വന്നപ്പോൾ ഓരോ ജയം വീതം പങ്കിട്ടു. ഏതായാലും നടപ്പ് സീസൺ സാക്ഷ്യം വഹിക്കുക ടീമുകളുടെ ആവേശപ്പോരാട്ടത്തിനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News