50 രൂപ ഉണ്ടെങ്കില്‍ ദിവസം മുഴുവന്‍ തലസ്ഥാന നഗരം ചുറ്റാം; തിരുവനന്തപുരത്തിന്റെ മെട്രോ സര്‍വീസാണ് ഇത്; മണിയന്‍ പിള്ള രാജു

സര്‍ക്കുലര്‍ ബസ് സര്‍വീസ് തലസ്ഥാനത്തും തുടങ്ങിയതിന്റെ സന്തോഷത്തിലാണ് നഗരത്തിലെ വ്യാവസായിക സാംസ്‌കാരിക പ്രമുഖര്‍. വിദേശരാജ്യങ്ങളില്‍ മാത്രം പരിചിതമായ സിറ്റി സര്‍ക്കുലറില്‍ യാത്രചെയ്യാനെത്തിയതിന്റെ സന്തോഷത്തിലാണ് ഇവര്‍

ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസ്, നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു, ഇ.എം.നജീബ്, ആര്‍ക്കിടെക്ട് എന്‍.മഹേഷ്, ടി.എ.ടി.എഫ്. സെക്രട്ടറി കെ.ശ്രീകാന്ത് എന്നിവരാണ് യാത്രികരായത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ.സിങ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ബിജു പ്രഭാകര്‍ എന്നിവരും ബസിലുണ്ടായിരുന്നു.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് ഇവര്‍ കനകക്കുന്നിനു മുന്നില്‍നിന്നും ബസില്‍ കയറിയത്. എല്ലാവരും 50 രൂപയുടെ ഗുഡ്ഡേ ടിക്കറ്റ് എടുക്കുകയും ചെയ്തു. നഗരത്തിന് ഇത്തരം സര്‍വീസുകള്‍ അനിവാര്യമാണെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുള്ള ഇവിടെ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ജീവനക്കാര്‍ക്കും ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും കൂടുതല്‍ പ്രയോജനകരമാകും. മെട്രോ ഇല്ലാത്ത തലസ്ഥാന നഗരത്തിന്റെ മെട്രോ സര്‍വീസാണ് ഇതെന്നും രാജു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News