ഒമൈക്രോണ്‍; കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് വിദഗ്ധ സമിതി ചര്‍ച്ച നടത്തും

ഒമൈക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി ചര്‍ച്ച നടത്തിയേക്കും.

ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുന്‍പോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

ഇന്നലെ മാത്രം രാജ്യത്ത് 17 ഒമൈക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ 1 കേസും മഹാരാഷ്ട്രയില്‍ 7 കേസുകളും രാജസ്ഥാനില്‍ 9 കേസുകളുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ നവംബര്‍ 28ന് ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുത്തതായി വിവരം ലഭിച്ചത് സര്‍ക്കാരിന് ആശങ്കയായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News