ആര്‍ എസ് എസ് തീവ്രഹിന്ദുത്വം പ്രചരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം പ്രചരിപ്പിക്കുന്നു; കോടിയേരി ബാലകൃഷ്ണന്‍

ആര്‍ എസ് എസ് തീവ്രഹിന്ദുത്വം പ്രചരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രാദേശിക പാര്‍ട്ടികളെ ഏകോപിപ്പിച്ചാല്‍ ഇന്ത്യന്‍ രാഷ്ടീയത്തിന്റെ ഗതി മാറും ഈ ഏകോപനത്തിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും, BJP യുടെയും കണക്ക് കൂട്ടല്‍ തെറ്റിച്ച് കേരളത്തില്‍ ജനങ്ങള്‍ ചരിത്രം കുറിച്ചുവെന്നും ജനങ്ങള്‍ സര്‍ക്കാരിന് പിന്നില്‍ അണിനിരക്കണമെന്നും കോടിയേരി പറഞ്ഞു.

ബിജെപി എസ് സി എസ് ടി ജീവനക്കാരെ രണ്ടാംതരക്കാരായി കാണുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പാളയം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel