
കൊച്ചി കാക്കനാട് ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടമാനഭംഗം ചെയ്ത കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പേരാണ് ഒളിവിൽ പോയത്. കേസിൽ രണ്ടാം പ്രതിയായ സലിംകുമാറിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ മലപ്പുറം സ്വദേശിനിയായ മോഡലിനെ കാക്കനാട് ഇടച്ചിറയിലെ ക്രിസ്റ്റീന റസിഡൻസിയിൽ വച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി. ഫോട്ടോഷൂട്ടിനായി എത്തിയ 27 കാരിയെ പരിചയക്കാരനായ ആലപ്പുഴ സ്വദേശി സലിംകുമാർ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു.
പിന്നീട് ലോഡ്ജ് ഉടമയായ സ്ത്രീയുടെ ഒത്താശയോടെ മദ്യത്തിലും ശീതള പാനീയത്തിലും മയക്കുമരുന്ന് നൽകി അർദ്ധ ബോധാവസ്ഥയിൽ സലിംകുമാറും സുഹൃത്തുക്കളായ അജ്മൽ, ഷമീർ എന്നിവരും ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കുകായിരുന്നു.
സംഭവത്തിൻറെ ദൃശ്യങ്ങൾ പകർത്തുകയും ഇവ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ബലാത്സംഗ കേസ് ഉൾപ്പെടെ ഐടി ആക്ട് പ്രകാരമാണ് ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്.
പീഡനത്തിനിരയായ മോഡലിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ സലിംകുമാറിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഒളിവിലായ ലോഡ്ജ് ഉടമ ക്രിസ്റ്റീന ഉൾപ്പെടെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here