ഭര്‍ത്താവ് തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

പാലക്കാട് ഷൊര്‍ണൂരില്‍ ഭര്‍ത്താവ് തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. കൂനത്തറ സ്വദേശി രശ്മിയാണ് മരിച്ചത്. കുടുംബ വഴക്കിനിടെ നവംബര്‍ 22 ന് ഭര്‍ത്താവ് ഹേമചന്ദ്രന്‍ രശ്മിയെ തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ശരീരത്തില്‍ അമ്പത് ശതമാനം പൊള്ളലേറ്റ രശ്മി കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മരിച്ചത്.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഭര്‍ത്താവ് ഹേമചന്ദ്രനെ നേരത്തെ ഷൊര്‍ണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News