കാസര്‍കോട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോട് പെര്‍ളടുക്കത്തെ ഉഷയാണ് വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബേഡകം പേര്‍ളടുക്കത്തെ വാടക വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ 35 വയസുള്ള ഉഷയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.ഭര്‍ത്താവ് അശോകന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഉഷയെ കൊലപ്പെടുത്തിയ ശേഷം അശോകന്‍ രക്ഷപ്പെട്ടിരുന്നു.

ശബരിമലക്ക് പോകാന്‍ മാലയിട്ടിരുന്ന അശോകന്‍ രാവിലെ പതിവായി സമീപത്തെ അയ്യപ്പ ഭജനമന്ദിരത്തില്‍ പ്രാര്‍ഥനക്ക് എത്തിയിരുന്നു. തിങ്കളാഴ്ച അശോകന്‍ ഭജനക്ക് വരാത്തതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വെട്ടേറ്റ് മരിച്ച നിലയില്‍ ഉഷയെ കണ്ടെത്തിയത്.

ഏകമകന്‍ ആഥിഷ് വിദേശത്താണ്. വീട്ടില്‍ നിന്നും രക്ഷപ്പെട്ട അശോകനെ പിന്നീട് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News