ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ രാജ്യവ്യാപകമായി പണിമുടക്ക്

ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ ഫെബ്രുവരി 23,24 തീയതികളില്‍ രാജ്യവ്യാപകമായി പണി മുടക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക-തൊഴിലാളി വിരുദ്ധ നിലപാടിനെതിരെയും കോര്‍പ്പറേറ്റ് അനുകൂല നിലപാടിനെതിരെയുമാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

പണിമുടക്കിനു മുന്നോടിയായി മേഖലാ തലത്തില്‍ മനുഷ്യ ചങ്ങല, പന്തം കൊളുത്തി പ്രകടനം, പ്രതിഷേധ ജാഥകള്‍ ഉള്‍പ്പടെ നടത്തുമെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുക, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, കോവിഡ് മുന്നണി പോരാളികള്‍ക്ക് സംരക്ഷണവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ഒരുക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ പണി മുടക്കുക.

യുപി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൊഴിലാളി പണിമുടക്ക് ബിജെപിക്ക് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here