തിരുവല്ല സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാര്‍ വധകേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തേക്ക് ആണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതികളുമായി പൊലീസ് ഉടന്‍ തെളിവു ശേഖരണം നടത്തും. അതേ സമയം കോടതിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് പ്രതികള്‍
പൊലീസിന്റെ കീഴിലുള്ള പ്രത്യേക ക്വാറന്റൈ കേന്ദ്രത്തില്‍ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തിരുവല്ലയിലെ ജുഡീഷ്യല്‍ ഒന്നാo ക്ലാസ് മജിസട്രേറ്റ് കോടതിയിലേക്ക് പ്രതികളെ കൊണ്ടുവന്നത്.
കേസ് പരിഗണയ്ക്ക് എടുക്കവേ പൊലീസിന് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ എട്ടു ദിവസത്തെ കസ്റ്റഡി ആവശ്യം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു കേസാണിതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിനായി ആരും തന്നെ ഹാജരായിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ വാദം അംഗീകരിച്ച് 8 ദിവസത്തേക് കസ്റ്റഡി അനുവദിക്കുകയായിരുന്നു. പ്രതികളുമായി ഇനി വേഗത്തില്‍ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം
ആസൂത്രിതമായാണ് കൊലനടത്തിയതെന്ന് തെളിഞ്ഞ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അതേ സമയം കസ്റ്റഡിയില്‍ വിട്ട പ്രതികള്‍ പൊലീസ് വാഹനത്തില്‍ കയറുന്നതിനിടെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. പറഞ്ഞു പഠിപ്പിച്ച പോലെ കൊലയില്‍ വ്യക്തി വൈരാഗ്യമെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികള്‍ ഏറ്റു പറച്ചില്‍ നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.