ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനല്‍കിയില്ല; ഹൈദരാബാദില്‍ യുവതി ജീവനൊടുക്കി

തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനല്‍കാത്തതില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവതി ജീവനൊടുക്കി. ബ്ലൗസിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് 35കാരിയായ വിജയലക്ഷ്മി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. അംബര്‍പേട്ട് പ്രദേശത്തെ ഗോല്‍നാക തിരുമല നഗറില്‍ ഭര്‍ത്താവ് ശ്രീനിവാസിനും രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു വിജയലക്ഷ്മിയുടെ താമസം.

തയ്യല്‍ക്കാരനായ ശ്രീനിവാസ്‌ കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ഒരു ബ്ലൗസ് തയ്ച്ചുനല്‍കിയിരുന്നു. എന്നാല്‍ ഇത് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ബ്ലൗസ് മാറ്റി തയ്ച്ചുനല്‍കണമെന്ന ഭാര്യയുടെ ആവശ്യം ശ്രീനിവാസ്‌ നിരസിച്ചു. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനുശേഷം വിജയലക്ഷ്മി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിന്നു.

വൈകീട്ട് സ്‌കൂള്‍വിട്ട് കുട്ടികള്‍ തിരിച്ചെത്തിയപ്പോള്‍ മുറിപൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും വിജയലക്ഷ്മി വാതില്‍ തുറന്നില്ല. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ശ്രീനിവാസ്‌ ബലംപ്രയോഗിച്ച് മുറി തുറന്നപ്പോഴാണ് വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മുമ്പും വഴക്കിടുന്ന സമയത്ത് ഭാര്യ മുറിയില്‍ കയറി വാതില്‍ അടയ്ക്കാറുണ്ടെന്നും സംഭവ ദിവസവും ഇതില്‍ അസ്വഭാവികത തോന്നിയില്ലെന്നും ഭര്‍ത്താവ് മൊഴി നല്‍കിയതായി അബര്‍പേട്ട് ഇന്‍സ്‌പെക്ടര്‍ പി സുധാകര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News