നേരിട്ടുള്ള നിരീക്ഷണത്തിലൂടെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ കൊണ്ടുപോകും; ആരോഗ്യമന്ത്രി വീണാ ജോർജ്

അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അത് ഇനിയും ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. നേരിട്ടുള്ള നിരീക്ഷണത്തിലൂടെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ കൊണ്ടുപോകുമന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒമൈക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഒമൈക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ സംസ്ഥാനത്തിന്‍റെ പൊതുവിവരമായി കാണാൻ പാടില്ലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.

ആരോഗ്യമന്ത്രിയുടെ വാക്കുകൾ

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ ചില സാമ്പിൾ നെഗറ്റീവാണ്. ഇതിൽ നാല് പേരുടെ ഫലം കാത്തിരിക്കുകയാണ്. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നു വന്നവരിൽ ഇതുവരെ 3 പേർ കൊവിഡ് പൊസിറ്റീവായി. റഷ്യയിൽ നിന്ന് മടങ്ങി വന്നവരുടെ കാര്യത്തിൽ ഉണ്ടായത് ആശയക്കുഴപ്പമാണ്. കേന്ദ്രം തന്ന ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ കേന്ദ്രവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്.

അട്ടപ്പാടിയിൽ സന്ദർശനം നടത്താൻ തലേദിവസമാണ് തീരുമാനിച്ചത്. അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. അത് ഇനിയും ചെയ്യും. ഇനിയും സന്ദർശനം ഉണ്ടാകും അട്ടപ്പാടിയിൽ നേരിട്ടുള്ള നിരീക്ഷണത്തിൽ പ്രവർത്തനങ്ങൾ കൊണ്ടുപോകും.

മുൻകൂർ അനുമതിയില്ലാതെ ഡിഎംഒമാർ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത് വിലക്കിയതായുള്ള വാർത്ത തെറ്റാണ്. പല ജില്ലകളിലെ ഡേറ്റ പല രീതിയിൽ മാധ്യമങ്ങളിൽ വരുന്നത് കൊണ്ട് ചില നിർദേശങ്ങളാണ് നൽകിയത്. വിവരങ്ങൾക്ക് ഏകീകൃത രൂപം കിട്ടാനാണ് ഈ നടപടി. മാധ്യമവിലക്കുണ്ടെന്ന വാർത്ത തെറ്റാണ്. എന്നാൽ ആശയവിനിമയം നടത്തി അനുമതി നേടിയ ശേഷം മാത്രമേ മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുവിൽ പലപ്പോഴും തെറ്റായ വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്, മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News