ഒമൈക്രോൺ വ്യാപനം; ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഐഎംഎ

രാജ്യത്ത് ഒമൈക്രോൺ വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഒമൈക്രോൺ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും.

ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുൻപോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുക. ഇന്നലെ മാത്രം രാജ്യത്ത് 17 ഒമൈക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിൽ 1 കേസും മഹാരാഷ്ട്രയിൽ 7 കേസുകളും രാജസ്ഥാനിൽ 9 കേസുകളുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here