മാറുന്ന കേരളത്തിലെ തൊഴില്‍ അന്തരീക്ഷം വെളിപ്പെടുത്തുന്ന ‘ തൊഴില്‍ കണക്കുകള്‍ ഒറ്റനോട്ടത്തില്‍’ പ്രകാശനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ തൊഴിലുടമ – തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി തൊഴില്‍ വകുപ്പിന്റെ പഠനം. ‘തൊഴില്‍ കണക്കുകള്‍ ഒറ്റനോട്ടത്തില്‍ ‘ എന്ന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പഠനത്തിന്റെ പുസ്തകരൂപം തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ലേബര്‍ കമ്മീഷണര്‍ എസ് ചിത്ര ഐ എ എസിന് നല്‍കി നിര്‍വഹിച്ചു.

രജിസ്റ്റര്‍ ചെയ്ത പ്ലാന്റഷനുകളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.89 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. തോട്ടം മേഖലയില്‍ അസുഖ ആനുകൂല്യം നേടിയവരുടെ എണ്ണത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 25.32 ശതമാനം വര്‍ധനവുണ്ടായി.

തോട്ടം മേഖലയില്‍ പ്രസവാനുകൂല്യം ആയി സ്ത്രീകള്‍ക്ക് അഞ്ചുവര്‍ഷത്തിനിടെ 152.98 ശതമാനം അധിക തുക ആനുകൂല്യമായി നല്‍കി എന്നും പഠനം വെളിപ്പെടുത്തുന്നു.

കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുള്ള 80 തൊഴില്‍ ഷെഡ്യൂളുകളും ഈ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിശദമായ അവലോകനവും പ്രസിദ്ധീകരണത്തിലുണ്ട്.

ലേബര്‍ കമ്മിഷണറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് പ്രസിദ്ധീകരണം തയ്യാറാക്കിയത്. തൊഴില്‍ വകുപ്പിന്റെ തൊഴില്‍ ക്ഷേമ രംഗം എന്ന മാഗസിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here