ചുവന്ന ചീരയിരിപ്പുണ്ടോ? ഒരു ഹെൽത്തി സൂപ്പ് ഇതാ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്ന ചീര. ചീര കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയാറാക്കാറുണ്ട്. വളരെ ഹെൽത്തിയായൊരു വിഭവമാണ് ചീര സൂപ്പ്. എങ്ങനെയാണ് ചീര സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

ആവശ്യമായ ചേരുവകൾ

ചുവന്ന ചീര ചെറുതായി അരിഞ്ഞത് 1 കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് 1 എണ്ണം
വെണ്ണ 1 ടേബിൾ സ്പൂൺ
സവാള ചെറുതായി അരിഞ്ഞത് 1 എണ്ണം
റൊട്ടി കഷ്ണങ്ങൾ നെയ്യിൽ മൊരിച്ചത് 1 കപ്പ്
കുരുമുളക് പൊടി ആവശ്യത്തിന്
ഫ്രഷ് ക്രീം 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ചീര അര കപ്പ് വെള്ളമൊഴിച്ച് വേവിച്ചശേഷം മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും ഉരുളക്കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം റൊട്ടിക്കഷ്ണങ്ങൾ മൊരിച്ചതും ഫ്രഷ് ക്രീമും ചേർ‌ത്ത് വിളമ്പുക. കഴിച്ചുനോക്കൂ, നിങ്ങൾക്കിഷ്ടപ്പെടും..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here