സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, ഇ എൻ സുരേഷ് ബാബു, ടി കെ നാരായണദാസ് തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ മത്സരത്തിലൂടെയാണ് ലോഗോ തിരഞ്ഞെടുത്തത്. രാമനാട്ടുകര സ്വദേശി അനൂപ് ശങ്കർ ആണ് ലോഗോ രൂപകൽപന ചെയ്തത്. ഡിസം 31, ജനുവരി 1, 2 തീയ്യതികളിൽ പിരായിരിയിലാണ് സമ്മേളനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here