പിങ്ക് പൊലീസ് കേസ്: പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി

മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് പെൺകുട്ടിയെ പരസ്യ വിചാരണ ചെയ്തു എന്ന ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി.

മാപ്പപേക്ഷയിൽ നിലപാട് അറിയിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളോട് നിർദ്ദേശിച്ച് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. സംഭവത്തെത്തുടർന്ന് കുട്ടിക്ക് മാനസികാഘാതം ഉണ്ടായതായി ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി .

കോടതി നിർദേശ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ട് സർക്കാർ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് സംഭവത്തിൽ  ആരോപണ വിധേയയായ പോലീസുദ്യോഗസ്ഥ മാപ്പ് അപേക്ഷ സമർപ്പിച്ചത്. പെൺകുട്ടിയോടും മാതാപിതാക്കളോടും ക്ഷമ ചോദിക്കുന്നതായി മാപ്പപേക്ഷയിലുണ്ട്.

തനിക്കും മൂന്നു മക്കൾ ഉണ്ടെന്നും മാപ്പപേക്ഷയിൽ സൂചിപ്പിക്കുന്നു. തുടർന്ന് മാപ്പപേക്ഷയിൽ നിലപാട് അറിയിക്കാൻ കുട്ടിയോട്   നിർദ്ദേശിച്ച് കേസ് ഈ മാസം 15 ന് പരിഗണിക്കാൻ മാറ്റി.

സംഭവത്തെ തുടർന്ന് കുട്ടിക്ക് മാനസികാഘാതം ഉണ്ടായതായി കോടതി നിരീക്ഷിച്ചു. കുട്ടിയെ പരിശോധിച്ച മാനസികാരോഗ്യ വിദഗ്ധയോട് അടുത്തദിവസം വീഡിയോ കോൺഫ്രൻസ് വഴി ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.

കുട്ടിക്ക് അനുകൂലമായി എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് സർക്കാർ അറിയിക്കണം. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നത്ആലോചിക്കാവുന്നതാണ് എന്നും കോടതി വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് ഇക്കാര്യം അറിയിക്കാമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. പോലീസുകാരുടെ പെരുമാറ്റം കൊണ്ടല്ല ജനക്കൂട്ടത്തെ കണ്ടാണ് പെൺകുട്ടി  കരഞ്ഞത് എന്ന റിപ്പോർട്ടിലെ പരാമർശത്തെ കോടതി വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News