നാഗാലാൻഡ് കൂട്ടക്കൊലയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം; ഖേദം പ്രകടിപ്പിച്ച് കേന്ദ്രം

നാഗാലാൻഡ് കൂട്ടക്കൊലയിൽ പ്രതിഷേധം ആളിക്കത്തുന്നു. 14 പേരെ വെടിവച്ചു കൊന്ന സാഹചര്യം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് നടന്നത്. അതേസമയം, നാഗാലാൻഡ് കൂട്ടക്കൊലയിൽ കേന്ദ്ര സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു.

വിഘടനവാദികളെന്ന് തെറ്റിധരിച്ചാണ് വെടിവയ്പ്പ് നടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവനയിലൂടെ വ്യക്താക്കി. എംപിമാരെ സസ്‌പെൻഡ് ചെയ്ത വിഷയത്തിലടക്കമുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ആയിരുന്നു രാജ്യസഭയിലെ പ്രസ്താവന.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.
അതേസമയം സംസ്ഥാനത്തെ പ്രത്യേക പട്ടാള അവകാശ നിയമം പിന്‍വലിക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News