‘കൊലക്ക് കൊല എന്നത് സിപിഐഎമ്മിന്റെ നയമല്ല’; കോടിയേരി ബാലകൃഷ്ണന്‍

സന്ദീപിന്റെ കൊലപാതകം ആസൂത്രിതമാണെന്നും കൊലക്ക് കൊല എന്നത് സിപിഐഎമ്മിന്റെ നയമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകികളെ ജനങ്ങളില്‍ നിന്നും ക്ഷമയോടെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. സിപിഐഎമ്മിന്റെ പാളയം ഏര്യാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സംസ്ഥാനത്തെ വികസന പദ്ധതികളെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്, പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കും, കെ റെയില്‍ നടപ്പിലാക്കിയാല്‍ കോണ്‍ഗ്രസുകാര്‍ പോലും സര്‍ക്കാരിന് അനുകൂലമായി ചിന്തിക്കും, ഇതാണ് പ്രതിപക്ഷ എതിര്‍പ്പിന് കാരണം, ഹലാല്‍ എന്ന വാക്കിനെ തെറ്റായി ചിത്രീകരിച്ച് മതവിവാദമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ആര്‍ എസ് എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രചരിപ്പിക്കുമ്പോള്‍ ചില മുസ്ലീം സംഘടനകള്‍ ഇതിന് ബദലായി പ്രവര്‍ത്തിക്കുന്നു. മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാത്തെ ഇസ്ലാമിയുടെ ആശയങ്ങളാണെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News