സഹകരണ മേഖലയുടെ പ്രവര്‍ത്തനം പ്രശംസനീയം; മുഖ്യമന്ത്രി

കെയര്‍ ഹോം രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി 40 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കി സംസ്ഥാന സഹകരണ വകുപ്പ്. സഹകരണ മേഖലെയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഈ മേഖലയിലെ പ്രവര്‍ത്തനം മികച്ചതാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സഹകരണ വകുപ്പിന്റെ കെയര്‍ ഹോം രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടന മാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ചില സംവിധാനങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ സഹകരണ മേഖലയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്.

സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് ഇതിനു ശ്രമിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ത്യശൂരിലെ പഴയന്നൂരിലാണ് പദ്ധതി നടപ്പിലാക്കിയത്.

4.63 കോടി രൂപയാണ് പദ്ധതി ചിലവ്. 10 ബ്ലോക്കുകളിലായി 40 വീടുകളാണുള്ളത്. മന്ത്രിമാരായ വി.എന്‍. വാസവന്‍ കെ രാജന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here