സർക്കാരിന്റെ ‘ഒരു വീട്ടിൽ ഒരു കയർ ഉത്പനം’ എന്ന പദ്ധതിയുടെ ഭാഗമായി കയർഫെഡ് നടപ്പിലാക്കുന്ന പുതുവർഷ സ്വർണമഴ കൂപ്പൺ പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കയർഫെഡിന്റെ കയർചാമ്പ്യൻ എന്ന പദ്ധതിയുടെ പ്രഖ്യാപനവും നടന്നു.
കയർഫെഡിന്റെ ഷോറൂമുകളിൽ നിന്ന് 2000 രൂപയോ അതിന് മുകളിലോ വിലയുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ കൂപ്പൺ പ്രകാരമുള്ള ഓഫർ ലഭിക്കുന്നതാണ്. കൂടാതെ കൂപ്പൺ നൽകി 40 ശതമാനം ഡിസ്‌കൗണ്ടും ഉപഭോക്താവിന് ലഭിക്കും. കയർ വികസന വകുപ്പ്, മറ്റ് സർക്കാർ വകുപ്പുകൾ, സ്ഥാനപങ്ങൾ എന്നിവ മുഖാന്തരം കൂപ്പണ്ണുകൾ ലഭിക്കും.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കയർഫെഡ് പ്രസിഡന്റ് അഡ്വ എൻ സായികുമാർ, കയർ വികസന ഡയറക്ടർ വി ആർ വിനോദ് ഐ എ എസ്, കയർ സ്പെഷ്യൽ ഓഫീസർ എൻ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.